ശുശ്രുഷ       പ്രാര്‍ത്ഥന       ആരാധന       ധ്യാനം       കണ്‍വെന്‍ഷന്‍       കൗണ്‍സിലിംഗ്       സേവനങ്ങള്‍       ക്ഷേമപ്രവര്‍ത്തനങ്ങള്‍       സ്നേഹധാര       പ്രോഗ്രാംസ്       ലേഖനങ്ങള്‍       സാക്ഷ്യങ്ങള്‍   

ചോറൂട്ടല്‍ ശുശ്രുഷ
     കൊച്ചു കുഞ്ഞുങ്ങള്‍ക്ക് ഖരപദാര്‍ത്ഥം നല്‍കി തുടങ്ങുന്ന ശുശ്രുഷ ഐ.എം.എസില്‍ നടത്തുന്നു. തിങ്കളാഴ്ചത്തെ ഉപവാസ പ്രാര്‍ത്ഥനയുടെ ഭാഗമായിട്ടാണ് ചോറൂട്ടല്‍ നടത്തുന്നത്. ആരാധന കഴിഞ്ഞ് 12:30 - തിനോടുകൂടി ഏതെങ്കിലുമൊരു ഐ.എം.എസ് വൈദീകന്‍ കുഞ്ഞുങ്ങള്‍ക്ക് ചോറൂട്ടുന്നു. ഈ കുഞ്ഞുങ്ങളുടെ മാതാപിതാക്കളും കുമ്പസാരവും കൗണ്‍സിലിംഗും കഴിഞ്ഞിരിക്കണം. മക്കളില്ലാത്ത ദമ്പതികള്‍ അവര്‍ക്ക് കുഞ്ഞുങ്ങളാവുമ്പോള്‍ ഇവിടെ കൊണ്ടുവന്ന് ചോറൂട്ടല്‍ നടത്തുമെന്ന് നേര്‍ച്ച നേരുന്നു. തത്ഫലമായി കുഞ്ഞുങ്ങളെ ലഭിച്ചതായി അനേകം ദമ്പതിമാര്‍ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്.

വിദ്യാരംഭം
     ഐ.എം.എസ് ധ്യാനഭവനില്‍ പരി.അമ്മയുടെ നടയില്‍ എല്ലാ തിങ്കളാഴ്ചകളിലും വിദ്യാരംഭം കുറിയ്ക്കല്‍ ശുശ്രുഷ നടത്തുന്നു. തിങ്കളാഴ്ചത്തെ ഉപവാസ പ്രാര്‍ത്ഥനയ്ക്കും ദിവ്യബലിയ്ക്കും ശേഷം ബഹുമാനപ്പെട്ട അനിമാനന്ദച്ചനാണ് ഈ ശുശ്രുഷയ്ക്ക് നേതൃത്വം നല്‍കന്നത്. വിദ്യാരംഭം കുറിയ്ക്കുവാന്‍ വരുന്ന കുട്ടികളുടെ മാതാപിതാക്കള്‍ക്ക് കുമ്പസാരവും കൗണ്‍സിലിംഗും നിര്‍ബന്ധമാണ്. ദിവ്യബലിയ്ക്ക് മുന്‍പായി ഈ കുട്ടികള്‍ക്ക് പരിശുദ്ധാത്മാവിന്റെ നിറവിനായി പ്രാര്‍ത്ഥിയ്ക്കുന്നു.

     മൂന്ന് വയസ്സുമുതലുള്ള കുട്ടികളെയാണ് വിദ്യാരംഭം കുറിയ്ക്കലിനായി കൊണ്ടുവരുന്നത്. സര്‍വ്വ വിജ്ഞാനങ്ങ്ളുടെയും ഉറവിടമായ ഈശോയുടെ തിരുനാമം എഴുതിക്കൊണ്ടാണ് വിദ്യാരംഭം കുറിയ്ക്കുന്നത്.

     ദൈവപുത്രനായ ഈശോയെ വിശുദ്ധിയിലും വിജ്ഞാനത്തിലും വളര്‍ത്തിയ പരി.അമ്മയുടെ മദ്ധ്യസ്ഥതയും സംരക്ഷണവും ഈ കുട്ടികളോടുകൂടി ജീവിതകാലം മുഴുവനും ഉണ്ടാകുന്നതിനുവേണ്ടി പ്രാര്‍ത്ഥിയ്ക്കുന്നു. തങ്ങളുടെ മക്കളുടെ വിദ്യാഭ്യാസത്തില്‍ മാതാപിതാക്കള്‍ക്കുള്ള പങ്കാളിത്വവും ഈ കര്‍മ്മം വഴിയായി സൂചിപ്പിയ്ക്കുന്നു.